മൈക്രോ ക്രെഡിറ്റ് | കേരള സ്റ്റേറ്റ് കോപറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്പ്മെൻഡ് ലിമി
National Award for Matsyafed

മൈക്രോ ക്രെഡിറ്റ്

മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ കീഴില്‍ രൂപീകരിച്ചിട്ടുള്ള സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി മൈക്രോഫിനാന്‍സ് വായ്പകള്‍ വിതരണം ചെയ്തു വരുന്നു. വ്യക്തികള്‍ക്ക് ആദ്യ വായ്പയായി 10,000/- രൂപയും വായ്പ തിരിച്ചടയ്ക്കുന്ന മുറയ്ക്ക് 15,000/- രൂപ, 20,000/- രൂപ, 25,000/- രൂപ എന്നിങ്ങനെ 3 വര്‍ഷത്തെ കാലാവധിയില്‍ പരമാവധി 6 ശതമാനം പലിശ നിരക്കില്‍ സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി വിതരണം ചെയ്തു വരുന്നു. 370 മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലായി 14113 സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി 166000 അംഗങ്ങള്‍ക്കാണ് മൈക്രോഫിനാന്‍സ് വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്.