മത്സ്യഫെഡ്-ലെ നെറ്റ് ഫാക്ടറികളിലേക്ക് ഓപ്പറേറ്റര്‍ ഗ്രേഡ് 3 തസ്തികയില്‍ ഹ്രസ്വകാല താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു

മത്സ്യഫെഡ്-ലെ നെറ്റ് ഫാക്ടറികളിലേക്ക് ഓപ്പറേറ്റര്‍ ഗ്രേഡ് 3 തസ്തികയില്‍ ഹ്രസ്വകാല താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി (ദിവസവേതനാടിസ്ഥാനത്ത്തില്‍) അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. 

തസ്തിക വിദ്യാഭ്യാസ യോഗ്യത
ഓപ്പറേറ്റര്‍ ഗ്രേഡ് 3

എസ് .എസ് .എല്‍.സി. പാസ്സ്

ഐ.റ്റി.ഐ. (എന്‍.റ്റി.സി./എന്‍.എ.സി.)

(ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ്/മെക്കാനികല്‍ ഗ്രേഡ്)

 

 

 

 

 

അപേക്ഷകര്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി തുടങ്ങിയവ തെളിയിക്കുന്ന സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം 27/04/2018ന് വൈകുന്നേരം 5:00 മണിക്ക് മുന്പായി മാനേജിംഗ് ഡയറക്ടര്‍, മത്സ്യഫെഡ് കേന്ദ്ര ഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം എന്നാ വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന അപേക്ഷ കവറിനു മുകളില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപൂര്‍ണ്ണമായ അപേക്ഷകള്‍ സ്വീകരിക്കുവാനും നിരസിക്കുവാനുമുള്ള അധികാരം മാനേജിംഗ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കുന്നതാണ്.

അപ്ലിക്കേഷന്‍ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.