Image

ഉൽപ്പത്തി

കേരളത്തിന്റെ  തീരദേശത്തെ പ്രാഥമിക മത്സ്യത്തൊഴിലാളി ക്ഷേമസംഘങ്ങളുടെ ഫെഡറേഷൻ ആയി, 1984  മാർച്ച് 19നു രജിസ്റ്റർ ചെയ്യപ്പെട്ട ഒരു സഹകരണ അപ്പെക്സ് ഫെഡറേഷൻ ആണ് കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്). മത്സ്യോൽപ്പാദനം, മത്സ്യബന്ധനം, സംസ്കരണം, വിപണനം തുടങ്ങിയ വിവിധ മേഖലകളിൽ നടപ്പാക്കുന്ന വ്യത്യസ്തമായ പദ്ധതികൾ വഴി കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ വികസനം ഉറപ്പാക്കുക എന്നതാണ് ഈ ഫെഡറേഷന്റെ ലക്‌ഷ്യം.

ദൗത്യം

മത്സ്യോൽപ്പാദനം, മത്സ്യബന്ധനം, വിപണനം തുടങ്ങിയ വിവിധ മേഖലകളിലെ ഇടപെടലുകളിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക സാമൂഹ്യ നിലയിൽ പുരോഗതി സൃഷ്ടിക്കുക.

കാഴ്ചപ്പാട്

ഏകദേശം 32വർഷമായി മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തി വികാസനോന്മുഖമായ മത്സ്യബന്ധനം നിലനിർത്തുന്നതിനായി മത്സ്യത്തൊഴിലാളികളുമായി കൈകോർത്ത് പ്രവർത്തിക്കുന്നതിൽ മത്സ്യഫെഡ് പ്രതിജ്ഞാബദ്ധമാണ്.

തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ

·  മത്സ്യബന്ധനോപകാരണങ്ങളുടെ ഉടമസ്ഥാവകാശത്തിലും മത്സ്യവിപണനത്തിലും ഉല്‍പ്പാദകന് നിയന്ത്രണം കൊണ്ടുവരിക (അടിസ്ഥാനപരമായി  മദ്ധ്യവർത്തികളുടെ പിടിയിൽ നിന്നും തൊഴിലാളികളെ രക്ഷപ്പെടുത്തുക)

·        മിതമായ വിലയിൽ മത്സ്യബന്ധനോപകാരണങ്ങൾ ലഭ്യമാക്കുക

·        മത്സ്യത്തിന്റെയും മത്സ്യോൽപ്പന്നങ്ങളുടെയും ഉൽപ്പാദനവും സംഭരണവും വിപണനവും

·        അംഗസംഘങ്ങളിലെ തൊഴിലാളികൾക്ക് മത്സ്യബന്ധനം, സംസ്കരണം, വിപണനം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി സജ്ജരാകുക.

·        മത്സ്യമേഖലയിലെ ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനാവശ്യമായ ശേഷിവർദ്ധന

·        സാമ്പത്തികസ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ മേഖലയിൽ ധനലഭ്യത ഉറപ്പുവരുത്തുക

·        മത്സ്യത്തിന്റെയും ചെമ്മീനിൻറെയും കുഞ്ഞുങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുക

·        മത്സ്യബന്ധനയാനങ്ങൾക്കാവശ്യമായ ഔട്ട് ബോർഡ്/ ഇൻ ബോർഡ് എഞ്ചിനുകൾ ലഭ്യമാക്കുക

·        മത്സ്യബന്ധനത്തിനാവശ്യമായ ഇന്ധനം (ഡീസലും മണ്ണെണ്ണയും) നേരിട്ട് തൊഴിലാളികൾക്ക് ലഭ്യമാക്കുക