+91 - 471 - 2458606 matsyafed@matsyafed.in
സേവനങ്ങള്‍
അവാര്ഡുകള്
- കലാ – കായിക മത്സരങ്ങളില്‍ മികവ് തെളിയിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരമാവധി 5,000 രൂപ പ്രോത്സാഹന സമ്മാനമായി നല്‍കി വരുന്നു.
- കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ എന്‍ട്രന്‍സ് കമ്മീഷ്ണറുടെ ലിസ്റ്റ് പ്രകാരം പ്രവേശനം നേടുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡായി നല്‍കി വരുന്നു.
- എസ്.എസ്.എല്‍.സി. / പ്ലസ് ടു വിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 3,000 രൂപ വീതം ക്യാഷ് അവാര്‍ഡും സ്മരണികയും നല്‍കി വരുന്നു.
- സര്‍വ്വകലാശാല തലത്തില്‍ ബിരുദാനന്തര ബിരുദത്തിന് റാങ്ക് കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപയും, ബിരുദത്തിന് സര്‍വ്വകലാശാല തലത്തില്‍ റാങ്ക് കരസ്ഥമാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5,000 രൂപ വീതവും സ്മരണികകളും നല്‍കി വരുന്നു.
- പ്രാഥമിക സഹകരണ സംഘങ്ങളുടെയും മത്സ്യബന്ധന ഗ്രൂപ്പുകളുടെയും സ്വയം സഹായ സംഘങ്ങളുടെയും പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍ മാനദണഡങ്ങള്‍ നിശ്ചയിച്ച് മുന്‍ വര്‍ഷത്തെ പ്രകടനത്തെ ആസ്പദമാക്കി താഴെപ്പറയും പ്രകാരമുള്ള അവാര്‍ഡുകളും സ്മരണികകളും നല്‍കുകയുണ്ടായി.
- 2014-15 വര്‍ഷത്തെ പ്രകടനത്തെ ആസ്പദമാക്കി മികച്ച മത്സ്യബന്ധന ഗ്രൂപ്പിന് മത്സ്യശ്രീ അവാര്‍ഡായി 1,00,000 രൂപയും, രണ്ടാമത്തെ മത്സ്യബന്ധന ഗ്രൂപ്പിന് 50,000 രൂപയും, മൂന്നാമത്തെ മത്സ്യബന്ധന ഗ്രൂപ്പിന് 25,000 രൂപയും നല്‍കി.
- മികച്ച പ്രാഥമിക സഹകരണ സംഘത്തിന് അവാര്‍ഡായി 25,000 രൂപയും, രണ്ടാമത്തെ പ്രാഥമിക സഹകരണ സംഘത്തിന് 15,000 രൂപയും, മൂന്നാമത്തെ പ്രാഥമിക സഹകരണ സംഘത്തിന് 12,500 രൂപയും നല്‍കി.
- മികച്ച സ്വയം സഹായ ഗ്രൂപ്പിന് അവാര്‍ഡായി 15,000 രൂപയും, രണ്ടാമത്തെ സ്വയം സഹായ ഗ്രൂപ്പിന് 10,000 രൂപയും, മൂന്നാമത്തെ സ്വയം സഹായ ഗ്രൂപ്പിന് 7,500 രൂപയും നല്‍കി.
- കൂടാതെ ജില്ലാ തലത്തില്‍ ഏറ്റവും നല്ല പ്രാഥമിക സഹകരണ സംഘത്തിന് 10,000 രൂപയും, രണ്ടാം സ്ഥാനത്തിന് 7,500 രൂപയും, മികച്ച മത്സ്യബന്ധന ഗ്രൂപ്പിന് 10,000 രൂപയും, രണ്ടാം സ്ഥാനത്തിന് 7,500 രൂപയും, മികച്ച സ്വയം സഹായ ഗ്രൂപ്പിന് 5,000 രൂപയും, രണ്ടാം സ്ഥാനത്തിന് 3,000 രൂപയും നല്‍കി.
ചെയര്മാന്റെ ദുരിതാശ്വാസ നിധി
- മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടയില്‍ ഹൃദ്രോഗം, മസ്തിഷക്കാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ മൂലം മരിയ്ക്കുകയാന്നെങ്കില്‍ അങ്ങനെ സംഭവിക്കുന്ന മരണം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമായി വരാത്ത സാഹചര്യത്തില്‍ ചെയര്‍മാന്‍റെ ദുരിതാശ്വാസ നിധിയില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 1 ലക്ഷം രൂപ വീതം ധനസഹായമായി നല്‍കി വരുന്നു.
- അപകടം / ഹൃദയസ്തംഭനം മൂലം മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 5,000 രൂപ അടിയന്തര സഹായമായി നല്‍കി വരുന്നു.
- പ്രകൃതിക്ഷോഭം മൂലം പൂര്‍ണ്ണമായോ ഭാഗികമായോ ഭവനം തകര്‍ന്ന മത്സ്യത്തോഴിലളികള്‍ക്ക് 1000 രൂപ വീതം ധനസഹായമായി നല്‍കി വരുന്നു.
- അപകടത്തില്‍പ്പെട്ടവര്‍ / രോഗബാധിതര്‍ / മറ്റ് താല്‍ക്കാലിക അവശത അനുഭവിക്കുന്നവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് ചികിത്സാ സഹായമായി പരമാവധി 5,000 രൂപ വരെ നല്‍കി വരുന്നു.
വനിതാ ബസ്സ്
- മത്സ്യകച്ചവടം ചെയ്യുന്ന സ്ത്രീകളുടെ യാത്രാ സൗകര്യാര്‍ത്ഥം നാല് വനിതാ ബസ്സുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.