അക്വാകൾച്ചർ & ടൂറിസം
ജലകൃഷി വികസന പ്രവര്‍ത്തങ്ങളിലൂടെ കേരളത്തില്‍ നീല വിപ്ലവം സാധ്യമാക്കുന്നതിനായി മുന്നേറ്റം നടത്തുന്നു. മറ്റ് അക്വകള്‍ച്ചര്‍ പ്രവര്‍ത്തികള്‍ക്ക് പുറമേ മത്സ്യഫെഡിന്റെ കീഴിൽ നാലു ചെമ്മീൻ വിത്തുഉല്പാദന കേന്ദ്രങ്ങൾ മൂന്ന് പബ്ലിക് അക്യുറിയങ്ങളും പ്രവർത്തിച്ചുവരുന്നു നാല് ഹാച്ചറികളും, മൂന്ന് ഫിഷ് ഫാമുകളും, മൂന്ന് പബ്ലിക് അക്വറിയങ്ങളും ഉണ്ട്.
സാങ്കേതിക സഹകരണം
- ജലകൃഷി മേഖലയുടെ പ്രവര്‍ത്തങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ചെന്നൈ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടര്‍ അക്വകള്‍ച്ചറുമായി സാങ്കേതിക സഹകരണം.
- രോഗാണുവിമുക്തമായ ചെമ്മീന്‍ വിത്തുകളുടെ ഉല്‍പ്പാദനം, ജലകൃഷി മേഖലയിലെ ഗുണനിലവാരം, ശാസ്ത്രീയ മത്സ്യകൃഷി, വനാമി ചെമ്മീനിന്റെ വിത്തുല്പ്പാദനം, മത്സ്യതീറ്റ ഫാക്ടറി എന്നീ മേഖലകളില്‍ സാങ്കേതിക സഹകരണം.
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി
തിരുമുല്ലവാരം, കൈപ്പമംഗലം, വെളിയംകോട്, മാപ്പിളബേ ഹാച്ചറികള്‍, ഞാറക്കല്‍, മാലിപ്പുറം, പാലായ്ക്കരി എന്നീ ഫാമുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍, തെന്മല, കോട്ടയം, വൈക്കം എന്നിവിടങ്ങളിലെ അലങ്കാര പദ്ധതികള്‍ എന്നിവയ്ക്കുമായി 696.59 ലക്ഷം രൂപ അടങ്കല്‍ തുക വന്ന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി.
കേജ് കള്ച്ചര്
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയിലും, കുട്ടനാട് പാക്കേജിനോടനുബന്ധിച്ച് ആലപ്പുഴ, കോട്ടയം ജില്ലകളിലും കൂടുകളിലെ മത്സ്യകൃഷി പദ്ധതി കോട്ടയത്തുള്ള പാലായ്ക്കരി ഫാമില്‍ കരിമീന്‍, ഗിഫ്റ്റ് തിലാപ്പിയ എന്നീ ഇനങ്ങളുടെ കേജ് കള്‍ച്ചര്‍ (കൂടുകളിലെ മത്സ്യകൃഷി).
വിശദ വിവരങ്ങള്‍ക്ക്
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അക്വാകള്‍ച്ചര്‍)
മൊബൈല്‍: 9526041029
ഇ-മെയില്‍: dgmaqua@gmail.com