+91 - 471 - 2458606 matsyafed@matsyafed.in
ഉല്‍പ്പാദന ബോണസ് പദ്ധതി
പാരമ്പര്യ മത്സ്യമേഖലയില്‍ മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനും അതു മുഖേന മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാനുമുള്ള പദ്ധതിയാണ് ഉല്‍പ്പാദന ബോണസ് പദ്ധതി. കൂടുതല്‍ മത്സ്യത്തൊഴിലാളികളെ സംഘത്തിന് കീഴില്‍ കൊണ്ടു വരുക എന്നതിലുപരി ഈ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളില്‍ സമ്പാദ്യശീലവും വളര്‍ത്തുന്നു. മത്സ്യലേലത്തില്‍ പങ്കെടുക്കുന്ന ഓരോ മത്സ്യത്തൊഴിലാളിയും 1% ലേലത്തുകയെങ്കിലും സമ്പാദ്യമായി പാസ്ബുക്കില്‍ നിലനിര്‍ത്തേണ്ടതും ആ തുകയുടെ ആനുപാതികമായി 0.5% തുക സര്‍ക്കാര്‍ വിഹിതമായി ചേര്‍ത്ത് ലേലത്തുകയുടെ 1.5% തുക ബോണസ്സായി നല്‍കുന്ന പദ്ധതിയാണിത്.