ഉപകരണ സുരക്ഷാ പദ്ധതി

പ്രകൃതിക്ഷോഭമോ അപകടമോ നിമിത്തം കേടുവന്നതോ ഉപയോഗശൂന്യമോ ആയി തീര്‍ന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് സമയബന്ധിതമായി സഹായം നല്‍കുന്ന പദ്ധതിയാണ് മത്സ്യഫെഡ് ഉപകരണ സുരക്ഷാ പദ്ധതി. എന്‍.സി.ഡി.സി., എന്‍.ബി.സി.എഫ്.ഡി.സി., എന്‍.എം.ഡി.എഫ്.സി. പദ്ധതി പ്രകാരമോ മത്സ്യഫെഡിന്‍റെ തന്നെ മറ്റേതെങ്കിലും പദ്ധതി പ്രകാരമോ വിതരണം ചെയ്ത മത്സ്യബന്ധനോപകരണങ്ങള്‍ക്കാണ് മിസ്സ്‌ ക്ലെയിം ലഭിക്കുന്നത്. മത്സ്യബന്ധന ഉപകരണങ്ങളുടെ യഥാര്‍ത്ഥ വിലയുടെ 4% മിസ്സ്‌ പ്രീമിയമായി വിതരണ സമയത്തു തന്നെ ശേഖരിച്ചു വരുന്നു.