പ്ലാന്‍ സ്കീം
(1) മത്സ്യബന്ധന വളകള്ക്കനുയോജ്യമായ അനുബന്ധ സാമഗ്രികള്ക്കുള്ള ധനസഹായം
10 എച്ച്.പി.യില്‍ താഴെയുള്ള ഔട്ട് ബോര്‍ഡ് എഞ്ചിനുകള്‍ ഉപയോഗിച്ച് മത്സ്യബന്ധം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന വലകളും മറ്റു അനുബന്ധ സാമഗ്രികളും വാങ്ങുന്നതിന് പരമാവധി 10,000 രൂപ വരെ ധനസഹായം നല്‍കുന്ന സംസ്ഥാന പദ്ധതിയാണിത്. ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഈ സബ്സിഡി അനുവദിക്കുകയുള്ളൂ. മത്സ്യബന്ധന വലകള്‍ക്ക് വേണ്ട മുടക്കുമുതല്‍ വര്‍ദ്ധിച്ചിരിക്കുന്നു. വാങ്ങിയ വലകള്‍ വളരെപ്പെട്ടെന്ന് കേടുവന്നുപോകുന്നു. ഗിയര്‍ സബ്സിഡി ഗുണഭോക്താവിന് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നല്‍കുന്നത്. ആയതിനുള്ള അപേക്ഷ അതാത് സഹകരണ സംഘത്തിലെ ശുപാര്‍ശയോട് കൂടി പ്രോജക്റ്റ് ഓഫീസര്‍ക്ക് നല്‍കേണ്ടതും പ്രോജക്റ്റ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടും ശുപാര്‍ശയും കൂടി ചേര്‍ത്ത് അപേക്ഷ മത്സ്യഫെഡ് ജില്ലാ ഓഫീസ് മുഖാന്തിരം കേന്ദ്ര ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും അര്‍ഹാതാടിസ്ഥാനത്തില്‍ ആയത് അതാത് ജില്ലയ്ക്ക് അനുവദിച്ചു നല്‍കുന്നു.
2015-16 വര്‍ഷത്തെ ബഡ്ജറ്റ് പ്രകാരം ലഭ്യമായ 50 ലക്ഷം രൂപ പൂര്‍ണ്ണമായി ചിലവഴിക്കുകയും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2016-17) മേല്‍ പദ്ധതിയ്ക്കായി 50 ലക്ഷം രൂപ 2405-00-103-86 എന്ന ശീര്‍ഷകത്തില്‍ വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം 500 ഗുണഭോക്താക്കളെയാണ് 2016-17 വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
(2) നാടന്‍ വള്ളങ്ങളുടെ നവീകരണം
മത്സ്യബന്ധനത്തിനായി ഔട്ട് ബോര്‍ഡ് എഞ്ചിനുകള്‍ വാങ്ങുന്നതിലൂടെ സാമ്പത്തിക ഭാരത്തിന് ആശ്വാസം നല്‍കുന്ന പദ്ധതിയാണിത്. ഒ.ബി.എം.കള്‍ക്ക് പരമാവധി 50,000/-രൂപ വരെ സബ്സിഡി ലഭ്യമാകാവുന്ന ഈ പദ്ധതിയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ പങ്കാളിത്തമാണുള്ളത്. ഫണ്ടിന്റെ ലഭ്യത കുറവ് മൂലം സബ്സിഡി 10,000 രൂപയാക്കി നല്‍കുന്നതുകൊണ്ട് കൂടുതല്‍ ഗുണഭോക്താക്കളെ സ്കീമില്‍ കൊണ്ടു വരാന്‍ കഴിയുന്നുണ്ട്.
പ്രസ്തുത ധനസഹായം ലഭ്യമാകുവാനുള്ള അപേക്ഷ മത്സ്യത്തൊഴിലാളികള്‍ അതാത് സംഘത്തിന്റെ ശുപാര്‍ശയോടു കൂടി പ്രോജക്റ്റ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്. പ്രോജക്റ്റ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടും ശുപാര്‍ശയും കൂടി ചേര്‍ത്ത് അപേക്ഷ മത്സ്യഫെഡ് ജില്ലാ മാനേജരുടെ ശുപാര്‍ശയോടു കൂടി കേന്ദ്ര ഓഫീസില്‍ സമര്‍പ്പിക്കുന്നതുമായ അപേക്ഷകള്‍ ഫണ്ടിന്റെ അര്‍ഹതയും ലഭ്യതയുമനുസരിച്ച് അനുവദിച്ച് അതാത് ജില്ലകള്‍ക്ക് നല്‍കുന്നതാണ്.
2015-16 വര്‍ഷത്തെ ബഡ്ജറ്റ് പ്രകാരം ലഭ്യമായ 40 ലക്ഷം രൂപ പൂര്‍ണ്ണമായി വിനിയോഗിച്ചിരിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പദ്ധതിയ്ക്കായി 20 ലക്ഷം രൂപ 205-00-110-98 എന്ന ശീര്‍ഷകത്തില്‍ നീക്കിവച്ചിരിക്കുകയാണ്.
(3) ബാങ്കബിള്‍ സബ്സിഡി സ്കീം
1988-89 സാമ്പത്തിക വര്ഷം മുതല്‍ ആരംഭിച്ച ബാങ്കബിള്‍ പദ്ധതി പ്രകാരം വള്ളം, എഞ്ചിന്‍, വല എന്നിവയ്ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ വാങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പയുടെ 25% തുക സബ്സിഡിയായി നല്‍കി വരുന്നു.
2015-16 വര്‍ഷത്തെ ബഡ്ജറ്റ് പ്രകാരം ലഭ്യമായ 50 ലക്ഷം രൂപ പൂര്‍ണ്ണമായി വിനിയോഗിച്ചിരിക്കുകയാണ്. നടപ്പു സാമ്പത്തിക വര്ഷം 2016-17 ല്‍ പ്രസ്തുത പദ്ധതിയ്ക്കായി 50 ലക്ഷം രൂപാ ബഡ്ജറ്റ് വിഹിതമായി 2405-00-190-96 എന്ന ശീര്‍ഷകത്തില്‍ അനുവദിച്ചിരിക്കുകയാണ്.