മൈക്രോ ക്രെഡിറ്റ് പദ്ധതികൾ

മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ കീഴില്‍ രൂപീകരിച്ചിട്ടുള്ള സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി മൈക്രോഫിനാന്‍സ് വായ്പകള്‍ വിതരണം ചെയ്തു വരുന്നു. വ്യക്തികള്‍ക്ക് ആദ്യ വായ്പയായി 10,000/- രൂപയും വായ്പ തിരിച്ചടയ്ക്കുന്ന മുറയ്ക്ക് 15,000/- രൂപ, 20,000/- രൂപ, 25,000/- രൂപ എന്നിങ്ങനെ 3 വര്‍ഷത്തെ കാലാവധിയില്‍ പരമാവധി 6 ശതമാനം പലിശ നിരക്കില്‍ സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി വിതരണം ചെയ്തു വരുന്നു. 370 മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലായി 14113 സ്വയം സഹായ ഗ്രൂപ്പുകള്‍ വഴി 166000 അംഗങ്ങള്‍ക്കാണ് മൈക്രോഫിനാന്‍സ് വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്.