പലിശരഹിത വായ്പാ പദ്ധതി

മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍പ്പെടുന്ന മത്സ്യ വിപണനത്തിലേര്‍പ്പെട്ടിരിക്കുന്ന വനിതകള്‍ക്ക് പലിശരഹിത വായ്പ വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്തു വരുന്നു. ആദ്യ വായ്പ 5000/- രൂപ ഒരു വര്‍ഷകാലാവധിയില്‍ തിരിച്ചടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് യഥാക്രമം 10,000/- രൂപ, 15,000/- രൂപ, 20,000/- രൂപ എന്നിങ്ങനെ വിതരണം ചെയ്യുന്നു. വായ്പാ വിതരണം തുടരുന്നു. പലിശരഹിത വായ്പ വിതരണത്തിനാവശ്യമായ വായ്പാ തുക മത്സ്യഫെഡ് എന്‍.ബി.സി.എഫ്.ഡി.സി., എന്‍.എം.ഡി.എഫ്.സി. എന്നീ സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി ലഭ്യമാകുന്നു. വായ്പയുടെ പലിശ തുക, പദ്ധതി നടത്തിപ്പിനാവശ്യമായ തുക എന്നിവ സംസ്ഥാന സര്‍ക്കാര്‍ മത്സ്യഫെഡിന് അനുവദിച്ചു. പ്രാഥമിക മത്സ്യത്തൊഴിലാളി സംഘങ്ങള്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.