കൈറ്റോസാന്‍ പ്ലാന്റ്

മത്സ്യഫെഡ് കൈറ്റോണ്‍ പ്ലാന്റ് കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മെഷീന്‍ ഒന്നില്‍ നിന്നും കൈറ്റോണ്‍, കൈറ്റോസാന്‍ ഗുളികകള്‍ നിര്‍മ്മിച്ചു വരുന്നു. 60 ടണ്‍ ശേഷിയിലാണ് ഈ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. കൈറ്റോസാനില്‍ നിന്നും അമിത വണ്ണം തടയുന്നതിന് വേണ്ട കൈറ്റോണ്‍ ഗുളികകള്‍ ഈ ഫാക്ടറിയില്‍ നിര്‍മ്മിച്ചു വരുന്നു. കുറഞ്ഞ കാലയളവില്‍ ഈ ഉല്‍പ്പന്നം ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.