വളം നിര്‍മ്മാണശാലകള്‍
തൃശൂര്‍ ജില്ലയിലെ അഴീക്കോടും, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് വൈപ്പിനിലുമായി 2 വളം നിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 2 ഫാക്ടറികളിലുമായി 10000 ടണ്‍ ഉല്‍പ്പാദന ശേഷിയുണ്ട്. ന്യൂട്രിഫിഷ് എന്ന ബ്രാന്‍റിലാണ് ഈ ജൈവ വളം വിപണനം നടത്തി വരുന്നത്.
വളം നിര്മ്മാണ ശാല, അഴീക്കോട്, തൃശൂര്
കേരള ഫിഷറീസ് കോര്‍പ്പറേഷനില്‍ നിന്നു ഏറ്റെടുത്ത് പ്രവര്‍ത്തനം നടത്തി വരുന്നു. 5000 ടണ്‍ ഉല്‍പ്പാദന ശേഷിയുണ്ട്. വേപ്പിന്‍ പിണ്ണാക്ക്, ഫിഷ് വേസ്റ്റ്, ചാരം എന്നിവ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഈ ജൈവ വളം എല്ലാതരം കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്.
വളം നിര്മ്മാണശാല, വെസ്റ്റ് വൈപ്പിന്‍, കോഴിക്കോട്
5000 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള ഫാക്ടറി സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ സേവനം നടത്തുന്നു. ന്യൂട്രിഫിഷ് വളം ഈ വില്‍പ്പനയില്‍ വളരെയധികം സ്വീകാര്യത നേടി കഴിഞ്ഞു. എല്ലാ ഗവണ്‍മെന്റ് പദ്ധതികളിലും ഈ വളം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. പലതരം കൃഷികള്‍ക്കും തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി, ഉള്‍പ്പടെ ഈ ജൈവ വളം ഉപയോഗിക്കാവുന്നതാണ്.