നെറ്റ് ഫാക്ടറീസ്
മത്സ്യതൊഴിലാളികളുടെ മൂലധന ചിലവ് കുറയ്ക്കുക, മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ മത്സ്യബന്ധന വലകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വല നിര്‍മ്മാണ ശാലകള്‍ ആരംഭിച്ചത്. 1985ല്‍ ജപ്പാന്‍ ഗവണ്മെന്റ് ഗ്രാന്റ് ആയി നല്‍കിയ 6 വല നിര്‍മ്മാണ യന്ത്രങ്ങള്‍ കൊച്ചിയിലെ വില്ലിംഗ്ടന്‍ ഐലന്റില്‍ സ്ഥാപിച്ചിട്ടാണ് ആദ്യ വല നിര്മ്മാണ ശാല മത്സ്യഫെഡിന് അനുവദിച്ചത്. 1988ല്‍ കേരള ഫിഷറീസ് കോര്‍പ്പറേഷനില്‍ നിന്നും എറണാകുളത്തെ വല നിര്മ്മാണ ശാല ഏറ്റെടുത്തു.
എറണാകുളത്തെ വല നിര്മ്മാണ ശാല
1985 ല്‍ ജപ്പാനില്‍ നിന്നും ലഭിച്ച 6 വല നിര്‍മ്മാണ യന്ത്രങ്ങള്‍ സ്ഥാപിച്ച കൊച്ചിയിലെ വല നിര്‍മ്മാണശാല ഏറ്റവും മികച്ച ഗ്രാന്‍റ് ഇന്‍ ഐയിഡ് പ്രോജക്റ്റ് ആയി അംഗീകരിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 1981ല്‍ ജപ്പാന്‍ ഗവണ്‍മെന്‍റ് 15 വല നിര്‍മ്മാണ യന്ത്രങ്ങള്‍ കൂടി ഗ്രാന്‍റ് ആയി അനുവദിക്കുകയുണ്ടായി. കൂടാതെ ഒരു ലെങ്ങ്ത് സ്ട്രെച്ചിംഗ് മെഷീന്‍, ഒരു ഡെപ്ത്ത് സ്ട്രെച്ചിംഗ് മെഷീന്‍, ഒരു വല കളര്‍ ചെയ്യുന്നതിനുള്ള മെഷീന്‍ എന്നിവയും ലഭ്യമാക്കുകയും ഈ മെഷീനുകള്‍ എറണാകുളത്തെ ഹൈക്കോടതിക്ക് സമീപമുള്ള ഫാക്ടറിയില്‍ സ്ഥാപിക്കുകയും, 2000ല്‍ വെല്ല്ലിംഗ്ടണ്‍ ഐലന്റിലെ 6 യന്ത്രങ്ങള്‍ ഇവിടെന്ന് മാറ്റി സ്ഥാപിക്കുക്കകയും ചെയ്തു. ഇപ്രകാരം എറണാകുളത്ത് 27 മെഷീനുകള്‍ ഉള്ള ഫാക്ടറി സ്ഥാപിതമായി. ഈ ഫാക്ടറിയുടെ ശേഷി 650 ടണ്‍ ആണ്.
വല നിര്മ്മാണ ശാല, അഴീക്കല്‍, കണ്ണൂര്
2011ല്‍ ക്ലസ്റ്ററിലെ അഴീക്കലില്‍ 18.50 കോടി മുതല്‍ മുടക്കി 500 ടണ്‍ ശേഷിയുള്ള വല നിര്‍മ്മാണശാല സ്ഥാപിക്കുകയുണ്ടായി. ഈ പദ്ധതിയില്‍ 25 വല നിര്‍മ്മാണ യന്ത്രങ്ങള്‍ സ്ഥാപിക്കുകയും അതിന് ദേശീയ മത്സ്യ വികസന ബോര്‍ഡ് 10 കോടി രൂപ 5% പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുകയും ചെയ്തു.
വല നിര്മ്മാണ ശാല, തിരുവനന്തപുരം
2015ല്‍ RKVY യുടെ സഹായത്തോടെ തിരുവനന്തപുരത്തെ മുട്ടത്തറയില്‍ 500 ടണ്‍ ശേഷിയുള്ള വല നിര്‍മ്മാണശാല സ്ഥാപിക്കുകയുണ്ടായി. ഈ ഫാക്ടറില്‍ 30 വല നിര്‍മ്മാണ യന്ത്രങ്ങളും വല സംസ്കരണ യന്ത്രങ്ങളും സ്ഥാപിക്കുകയുണ്ടായി. 2015 ഡിസംബര്‍ മാസത്തില്‍ ഇവിടെ ഉല്‍പ്പാദനം ആരംഭിക്കുകയുണ്ടായി.
വല നിര്മ്മാണ ശാലയിലെ യന്ത്രങ്ങള്‍, ഉല്പ്പന്നങ്ങള്
മത്സ്യഫെഡിലെ 3 വല നിര്‍മ്മാണശാലയിലെ യന്ത്രങ്ങള്‍ വഴി മത്സ്യഫെഡ് മൊത്തം 1650 ടണ്‍ വല നിര്‍മ്മാണ ശേഷി സ്ഥാപിച്ചിരുന്നു. ഈ ഫാക്ടറികളില്‍ നൈലോണ്‍ മള്‍ട്ടി ഫിലമെന്റ്റ് വളകള്‍ (110/1*2 മുത ല്‍ 210/180*1) നൈലോണ്‍ മല്‍റ്റി ഫിലമെന്‍റ് (0.12 എംഎം മുതല്‍ 2 എംഎം വരെ നിര്‍മ്മാണത്തിന് ആവശീയമായ ശേഷി കൈവരിച്ചിട്ടുണ്ട്. മത്സ്യബന്ധന വലകള്‍ സംസ്കകരിക്കുന്നതിന് ആവശ്യമായ ലെങ്ങ്ത് സ്ട്രെച്ചിംഗ്, ഡെപ്ത് സ്ട്രെച്ചിംഗ്, ഡയിംഗ് സംവിധാനങ്ങള്‍ ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുണ്ട്. മത്സ്യഫെഡില്‍ എല്ലാതരം ഗില്‍ നെറ്റ്, പഴ്സീന്‍ നെറ്റ്, ട്രോള്‍ നെറ്റ് എന്നിവ ഉലപ്പാദിപ്പിക്കുന്നതിന് കഴിയുന്നു. കേരളത്തിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ വലകള്‍ നിര്‍മ്മിക്കുന്നതിനാണ് ഈ ഫാക്ടറികളില്‍ മുന്‍ഗണന നല്കിയിരിക്കുന്നത്.
മത്സ്യഫെഡ് വല നിര്‍മ്മാണശാലകളില്‍ അസംസ്കൃത വസ്തുക്കളും, ലോകത്തിലെ ഏറ്റവും മികച്ച യന്ത്രങ്ങളും ടെക്നിക്കല്‍ യോഗ്യത ഉള്ള ഓപ്പറേറ്റമാരേയും ഉപയോഗിച്ച് ഏറ്റവും മികച്ച വലകള്‍ നിര്‍മ്മിച്ചു വരുന്നു. വലകളുടെ ഗുണനിലവാരം നിലനില്‍ക്കുന്നതിന് വേണ്ടി കൊച്ചിയിലെ കേരള ഫിഷറീസ് ടെക്നോളജി ഇന്‍സ്റ്റിറ്റുടുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. മത്സ്യഫെഡിന് ആവശ്യമായ കൂടുകള്‍, ട്രാപ്പുകള്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഈ ഫാക്ടറികളില്‍ നിര്‍മ്മിച്ചു വരുന്നു.
ഇന്സെന്റീവ് സ്കീം
മത്സ്യഫെഡ് വല നിര്മ്മാണ ശാല എല്ലാ ദിവസവും 3 ഷിഫ്റ്റില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതുവഴി മികച്ച ഉല്‍പ്പാദന ക്ഷമതയും കൈവരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഈ ഉല്‍പ്പാദന ക്ഷമത കൈവരിക്കുന്നതിന് ഫാക്ടറികളില്‍ നടപ്പിലാക്കിയ ഇന്‍സ്റ്റീവ് പദ്ധതി കാര്യമായി സഹായിച്ചിട്ടുണ്ട് ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കിയ ഈ പദ്ധതി ഈ ഫാക്ടറിയുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനമാണ്. ഈ സ്ഥാപനത്തിലെ ജോലിക്കാര്‍ക്ക് ശമ്പളത്തിന്റെ 20-50% വരെ ഇന്‍സെന്റീവ് ആയി നല്കി വരുന്നു.
സാങ്കേതിക വളര്ച്ചയും ശേഷി വര്ദ്ധിപ്പിക്കലും
1985ല്‍ മത്സ്യഫെഡ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ 6 വല നിര്‍മ്മാണ യന്ത്രങ്ങളും 35 ടണ്‍ ഉല്‍പ്പാദന ശേഷിയുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ സാങ്കേതികമായി പുതിയ പദ്ധതികള്‍ സ്ഥാപിതമാക്കുകയും 35 ടണ്ണില്‍ നിന്നും 1650 ടണ്‍ ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതുവഴി വില്‍പ്പന കാര്യമായി വര്‍ദ്ധിക്കുകയും അതുവഴി മികച്ച ലാഭം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. 1986ല്‍ 88 ലക്ഷം രൂപയുടെ വില്‍പ്പനയും 16.42 ലക്ഷം രൂപ ലാഭവും നേടിയ സ്ഥാപനമാണ്. 2014-15 വര്‍ഷം 4134 ലക്ഷം രൂപയുടെ വില്‍പ്പനയും 266.99 ലക്ഷം രൂപയുടെ ലാഭവും നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
സാങ്കേതികമായി വളര്‍ച്ചയുടെ ഭാഗമായി ഏറ്റവും ആധുനിക യന്ത്രങ്ങള്‍ വല നിര്‍മ്മാണ ശാലയില്‍ സ്ഥാപിക്കുകയും, മികച്ച ഉല്‍പ്പദനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ആധുനികമായ GTA മെഷീനുകള്‍ സ്ഥാപിച്ച് ഏറ്റവും പുതിയ ഇനം വല നിര്‍മ്മിക്കുന്നതിന് മത്സ്യഫെഡിന് കഴിയും വിധം ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വിപണനം, വില്പ്പന ശൃംഖല
കേരളത്തിനകത്ത് 13 വ്യാസാ സ്റ്റോറുകള്‍ വഴിയാണ് വല വില്‍പ്പന നടത്തി വരുന്നത്. സംസ്ഥനത്തിന് പുറത്തു ഡീലര്‍മാര്‍ വഴിയും വില്‍പ്പന നടത്തി വരുന്നു. എല്ലാ മത്സ്യബന്ധന ഉപകരണങ്ങളും വ്യാസാ സ്റ്റോറുകള്‍ വഴി ലഭ്യമാണെന്നത് മത്സ്യ തൊഴിലാളികള്‍ക്ക് വളരെ സഹായകമായി വരുന്നു.
എന്‍.സി.ഡി.സി. പദ്ധതി വഴി നടപ്പിലാക്കുന്ന പദ്ധതികളില്‍ മത്സ്യഫെഡ് വല നിര്മ്മാണ ശാലയിലെ ഉല്‍പ്പന്നങ്ങളാണ് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കി വരുന്നത്. കഴിഞ്ഞ 32 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ മത്സ്യ തൊഴിലാളികള്‍ക്ക് വല നേരിട്ടു നല്‍കി മത്സ്യഫെഡിന് മികച്ച ബ്രാന്‍ഡ് നേടിയെടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
വല നിര്മ്മാണ ശാലയിലെ മാനവിക ശേഷി
മത്സ്യഫെഡില്‍ ഏറ്റവും അധികം പേര്‍ ജോലി ചെയ്തു വരുന്നത് വല നിര്‍മ്മാണ ശാലകളിലാണ്. ഏകദേശം 280 പേര്‍ 3 വല നിര്‍മ്മാണ ശാലകളിലായി ജോലി ചെയ്തു വരുന്നു. വളരെ മികച്ച പ്രൊഫഷനല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്‍റ് ആണ് ഇവിടെ പ്രവര്‍ത്തിച്ചു വരുന്നത്. മാനേജേര്‍മാരായി ITI യോഗ്യത ഉള്ളവരെ മാത്രമാണു നിയമിച്ചു വരുന്നത്.
ക്ലസ്റ്റര്‍ വലനിര്‍മ്മാണ ശാലയില്‍ അധികം തൊഴിലാളികളായി മത്സ്യതൊഴിലാളി സഹകരണ സംഘങ്ങളിലെ സ്ത്രീകളെ പീസ് റേറ്റ് അടിസ്ഥാനത്തില്‍ നിയമിക്കുകയുണ്ടായി. ഇതുവഴി ഈ മേഖലയില്‍ നടത്തുന്നതിന് കഴിയുന്നുണ്ട്.