മത്സ്യ മാര്‍ട്ട്

പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി 1984 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന മത്സ്യഫെഡ് മത്സ്യത്തൊഴിലാളികള്‍ പിടിച്ചു കൊണ്ട് വരുന്ന മത്സ്യത്തിന് പരമാവധി വില ലഭികത്തക്ക വിധമാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നത്.

എന്നാല്‍, കേരളം മത്സ്യ ഉപഭോഗത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനമാണ്. ഉല്‍പ്പാദനതിനെക്കാള്‍ കുടുതല്‍ ഉപഭോഗമുള്ളയൊരു സംസ്ഥാനവുമാണ്‌ കേരളം ആയതുകൊണ്ട് അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട്‌, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മത്സ്യം കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തിചേരുന്നുണ്ട്. പലപ്പോഴും അമോണിയയും രാസ പദാര്‍ഥങ്ങളും ചേര്‍ത്ത ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യമാണ് കേരളത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത്.

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിച്ചു കൊണ്ട് വരുന്ന മത്സ്യത്തിന് പരമാവധി വില ഉറപ്പക്കുന്നതിനോടൊപ്പം മത്സ്യത്തിന്റെ ഉപഭോക്താകള്‍ക്ക് ന്യായമായ വിലയ്ക്ക് നല്ല മത്സ്യം ലഭ്യമാക്കുന്നതും അത്രതന്നെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഈ രണ്ടു പരസ്പര വിരുദ്ധമായ ഉദ്ദേശങ്ങളും സംയോജിപ്പിക്കാന്‍ സാധാരണ നിലയില്‍ സാധ്യമല്ല. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ഉന്നമനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും ഒന്നായി കണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ ഉപഭോക്താക്കള്‍ക്കും പ്രയോജനം ഉറപ്പു വരുത്താന്‍ മത്സ്യഫെഡ് നേരിട്ട് ഹൈ-ടെക് മത്സ്യമാര്‍ട്ടുകള്‍ നടത്തുന്നത് അഭികാമ്യമായിരിക്കുമെന്ന ആശയം ഉടലെടുത്തു. ഇത് സാര്‍ത്ഥകമാക്കുന്നതിലൂടെ ചെറുകിട മത്സ്യ വിപണന മേഖലയില്‍ ഒരു പുതിയ മാതൃക സൃഷ്ടിക്കുകയും ഈ രംഗത്ത്‌ മത്സ്യഫെഡ് ഒരു വിപ്രവത്തിന് ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ആഗോള മാന്ദ്യം പദ്ധതി പ്രകാരം എറണാകുളം & കോഴിക്കോട് ജില്ലകളില്‍ മത്സ്യമാര്ട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുകയും എറണാകുളം ജില്ലയിലെ തേവരയിലാണ് മത്സ്യഫെഡ് ആദ്യമായി നേരിട്ട്‌ നടത്തുന്ന ഒരു ഹൈ-ടെക് മത്സ്യ മാര്‍ട്ട് സ്ഥാപിച്ചത്. തുടര്‍ന്ന് മത്സ്യഫെഡ് നെറ്റ് ഫാക്ടറി പരിസരത്തും ഒരു ഹൈ-ടെക് മത്സ്യ മാര്‍ട്ട് സ്ഥാപിച്ചു. ഇവ രണ്ടും വിജയിച്ചെങ്കിലും എറണാകുളം ജില്ലയില്‍ മത്സ്യ മാര്ട്ടുകള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതിനാല്‍ ആഗോള മാന്ദ്യം പദ്ധതി എറണാകുളം ജില്ലയ്ക്ക് പകരം കോട്ടയം ജില്ലയിലേക്ക് സര്‍ക്കാരിന്റെ അനുമതിയോടു കൂടി മാറ്റി. ഇതിനെ തുടര്‍ന്ന് കെ.എസ്.യു.ഡി.പി. പദ്ധതി പ്രകാരം 5 ഫിഷ്‌ മാര്‍ട്ടും, മത്സ്യഫെഡ് തനത് ഫണ്ട് ഉപയോഗിച്ച് 3 എണ്ണവും ആരംഭിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ നല്‍കിയ സ്ഥലത്ത് ജില്ലയിലെ ആദ്യ ഹൈ-ടെക് മത്സ്യ മാര്‍ട്ട് ആരംഭിച്ചു. രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ട്ടിന്റെ നടത്തിപ്പിനായി പഞ്ചായത്തിലെ വനിതാ സ്വയം സഹായ സംഘങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത സംഘത്തിലെ നാലോ, അഞ്ചോ വനിതാ അംഗങ്ങളെ ചേര്‍ത്ത് ആക്ടിവിറ്റി ഗ്രൂപ്പ്‌ രൂപീകരിച്ചാണ് മത്സ്യ മാര്ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പത്ത് മത്സ്യമാര്‍ട്ടുകള്‍ ഇപ്പോള്‍ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ കോഴിക്കോട് ജില്ലയില്‍ രണ്ട് മത്സ്യ മാര്ട്ടുകള്‍ അരയിടത്ത് പാലത്തിനു താഴെയായും ഫരൂക്കിലും പ്രവര്‍ത്തിച്ചു വരുന്നു. കോഴിക്കോട് തന്നെ തിരുവന്നൂര്‍ എന്ന പ്രദേശത്ത് പുതിയതായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരു ഫിഷ്‌ മാര്‍ട്ട് സജ്ജമായിട്ടുണ്ട്.

ഈ മത്സ്യ മാര്‍ട്ട്കളിലൂടെ ഗുണനിലവാരമുള്ള നല്ല മത്സ്യം ന്യായമായ വിലയ്ക്ക് ലഭ്യമായി തുടങ്ങിയതിനെ തുടര്‍ന്ന്, ഇവയെ ജനങ്ങള്‍ രണ്ട് കൈയും നീട്ടി ഏറ്റു വാങ്ങുകയും വന്‍ വിജയമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മറ്റു ജില്ലകളില്‍ നിന്നും മത്സ്യമാര്‍ട്ടുകള്‍ ആരംഭിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളില്‍ നിന്നും ആവശ്യമുയരുകയും ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് മത്സ്യഫെഡ് കൊല്ലം ജില്ലയില്‍ കോന്നി, പൊടിയാടി, പത്തനാപുരം എന്നീ സ്ഥലങ്ങളില്‍ മൂന്ന് മത്സ്യമാര്‍ട്ടുകള്‍ ആരംഭിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരം നഗരത്തിലെ ഹൃദ്യ ഭാഗത്ത്‌ വികാസ് ഭവന്‍ ഓഫീസ് സമുച്ചയത്തില്‍ ഉദ്ധ്യോഗസ്ഥരായ വനിതകള്‍ സൗകര്യ പൂര്‍ണ്ണമായ രീതിയില്‍ ഗുണമേന്മയുള്ള തണുപ്പിച്ചതും ശീതീകരിച്ചതുമായ മത്സ്യം വൃത്തിയാക്കി പായ്ക്ക് ചെയ്ത് നല്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സംരംഭവും വന്‍ വിജയമായി തീര്‍ന്നു. കുടാതെ പാളയം യൂണിവേഴ്സിറ്റി സ്റ്റെടിയത്തിനു സമീപം ആരംഭിച്ച ഫിഷ്‌ മാര്‍ട്ട് നല്ല രീതിയില്‍ ജനശ്രേദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ്, കാന്നെദ്‌ ഫിഷ്‌, ഫിഷ്‌ പിക്കിള്‍, ഫിഷ്‌ കട്ലറ്റ് എന്നീ തരത്തിലുള്ള വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ കൊച്ചിയിലുള്ള മത്സ്യഫെഡിന്റെ ഐസ് & ഫ്രീസിംഗ് പ്ലാന്റില്‍ യുറോപ്യന്‍ യൂണിയന്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം നിര്‍മ്മിക്കുന്നതും ടി മാര്ട്ടുകള്‍ വഴി വിവിധ ജില്ലകളില്‍ വിപണനം നടത്തി വരുന്നു. കരയിലെത്തിക്കുന്ന മത്സ്യസമ്പത്ത് ഗുണമേന്മ നഷ്ടപെടാതെ ശുചിയായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 30 മത്സ്യ വില്‍പ്പന ശാലകള്‍ അനുയോജ്യമായ പ്രദേശത്ത് സ്ഥലസൗകര്യം ലഭ്യമാക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപിക്കാന്‍ മത്സ്യഫെഡ് ഒരുങ്ങുന്നു. ഇതിലൂടെ 150 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതും സ്വയം സഹായ സംഘാംങ്ങളായ ഓരോ വനിതയ്ക്കും പ്രതിമാസം 8000/- മുതല്‍ 15,000/- രൂപ വരെ വരുമാനം ലഭിക്കുന്നതുമാണ്.

മത്സ്യത്തിന്റെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും വൈവിധ്യവും ശുചിത്വവുമാണ് മത്സ്യഫെഡ് മത്സ്യമാര്ട്ടുകളുടെ മുഖമുദ്ര. കേരത്തിലെ ജനങ്ങള്‍ ഇത് അംഗീകരിച്ചതിനുള്ള ചാരിതാര്‍ത്ഥ്യം ഉത്തരവാദിത്വ ബോധവും മത്സ്യഫെഡിനുണ്ട്.