വാണിജ്യ വിഭാഗം

മത്സ്യഫെഡ് വാണിജ്യ വിഭാഗത്തിന്‍ കീഴില്‍ പല സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. മത്സ്യതൊഴിലാളികൾക്ക് ന്യായമായ വിലയ്ക്ക് ആവശ്യമായ മത്സ്യബന്ധന ഉപകരണങ്ങള്‍ ലഭ്യമാക്കുകയും അവരുടെ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുകയും എന്ന ലക്ഷ്യത്തോട് കൂടിയാണ് പ്രവർത്തിച്ചു വരുന്നത്. മത്സ്യബന്ധന ഉപകരണങ്ങള്‍ മത്സ്യ തൊഴിലാളി ഗ്രാമങ്ങളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിച്ചു വരുന്നു. മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങളുടെ പ്രാഥമിക ലേലം നടത്തപ്പെടുന്നു. മത്സ്യ തൊഴിലാളികള്‍ പിടിച്ചു കൊണ്ടു വരുന്ന മത്സ്യം ഉപഭോക്താകൾക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ വിപണന സംവിധാനം സൃഷ്ടിക്കുന്നതിനും വാണിജ്യ വിഭാഗം ലക്ഷ്യമിടുന്നു.