കോമണ്‍ പ്രോസസ്സിംഗ് സെന്റര്‍

എം.പി.ഇ.ഡി.എ.യുടെ ധനസഹായത്തോടു കൂടി ശക്തികുളങ്ങരയില്‍ സ്ഥാപിച്ച കോമണ്‍ പ്രോസസ്സിംഗ് സെന്റര്‍  2014ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹാര്‍ബറകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന പീലിംഗ് തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി വഴി ഏകദേശം 280 തൊഴിലാളികളെ പുനരധിവസിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

സി.പി.സി. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ നടപ്പിലാക്കി വരുന്ന ഫ്രെഷ് ഫിഷ് മാര്‍ട്ടുകളില്‍ മത്സ്യം നല്‍കുന്നതിന് വേണ്ടി ബേസ് സ്റ്റേഷന്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും മത്സ്യം സംഭരിച്ച് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ ഫ്രെഷ് ഫിഷ് മാര്‍ട്ടുകളില്‍ മത്സ്യം നല്കി വരുന്നു.