+91 - 471 - 2458606 matsyafed@matsyafed.in
ഐസ് & ഫ്രീസിങ് പ്ലാന്റ്
കൊച്ചിയിലെ കൊച്ചനാടിയില്‍ സ്ഥാപിതമായ മത്സ്യസംസ്കരണശാലയുടെ പ്രതിദിന ശേഷി 30 ടണ്‍ ആണ്. പ്രധാനമായും ചൂര മത്സ്യം കയറ്റുമതി ചെയ്യുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്കി വരുന്നത്. പ്രധാനമായും തായ് ലാന്റ്, ചൈന, തുര്‍ക്കി, ഫ്രാന്‍സ്, സ്പെയിന്‍, ഒമാന്‍, ദുബായ്, അല്‍ജീരിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കാണ് മത്സ്യം കയറ്റി അയക്കുന്നത്. മികച്ച തരം ചൂര ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് ആവശ്യമായ ടി വി എം ജി ടെർമിനൽ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
- മത്സ്യഫെഡ് ഐസ് ആന്റ് ഫ്രീസിംഗ് പ്ലാന്റ് 1988ല്‍ കേരള ഫിഷറീസ് കോപ്പറേഷനില്‍ നിന്നും ഏറ്റെടുത്തു.
- പുനരുദ്ധാരണത്തിന് ശേഷം 10.07.1999ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
- ശീതീകരിച്ച മത്സ്യത്തിന്‍റെ വിപണനയിക്ക് മുന്‍ഗണന നല്കി വരുന്നു.
- കയറ്റുമതി ചെയ്യുന്നതിനായി അംഗീകാരം 2000ല്‍ ലഭിച്ചു.
- 600 ടണ്‍ സ്റ്റോറിന്റെ ശേഷി സ്ഥാപനത്തിന്നുണ്ട്.
- രണ്ട് ബ്ലാസ്റ്റ് ഫ്രയിം , (20T), പ്ലേറ്റ് ഫ്രീസർ , 1ക്യു എഫ് (2.5) ഉള്‍പ്പെടെ പ്രതിദിനം 30 ടണ്‍ മത്സ്യം സംസ്കരിക്കാന്‍ ശേഷി ഉണ്ട്.
- 2010 സെപ്റ്റംബര്‍ യൂറോപ്യൻ യൂണിയൻ അംഗീകാരം ലഭിച്ചു.
- വിവിധ വിദേശ രാജ്യങ്ങളിലേക്ക് മത്സ്യം കയറ്റി അയക്കുന്നു. ശ്രീലങ്ക, തായ് ലാന്റ്, ഇന്തോനേഷ്യ, ഇറാന്‍, സിങ്കപ്പൂര്‍, ഒമാന്‍, ദുബായ്, യു. എ. ഇ, ടുണിഷ്യ, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ ഉള്‍പ്പെടെ വിവിധ രാജിയങ്ങളിലേക്ക് കയറ്റി അയക്കുന്നു.
- 2010ല്‍ ട്യൂണ ടെർമിനൽ നിലവില്‍ വന്നു.
- എറണാകുളത്ത് 10 ഫ്രെഷ് ഫിഷ് മാര്‍ട്ടുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
കൊച്ചി റിഫൈനറി, ജയില്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ മത്സ്യം നല്‍കി വരുന്നു.